• Black/White
  • White/Black
  • Yellow/Blue
  • Standard

Current Style: Standard

-A A +A

2019 ലെ മലയാള ദിനാഘോഷവും , ഭരണഭാഷ വാരാഘോഷവും - ആർ എ ആർ എസ് , പട്ടാമ്പി

ഭരണഭാഷ വാരാഘോഷത്തിന്റെ  ഭാഗമായി പട്ടാമ്പി ഗവേഷണ കേന്ദ്രത്തിൽ നവംബർ   മാസം ഒന്നാം തീയ്യതി രാവിലെ  11.00 മണിക്ക് ഓഫീസ് തലവന്റെ നേതൃത്വത്തിൽ എല്ലാ ജീവനക്കാരും  ഭരണഭാഷാ പ്രതിജ്ഞ ചൊല്ലി. ഓഫീസിനു മുന്നിൽ "രണഭാഷ - മാതൃഭാഷ,  മലയാളദിനാഘോഷം  2019   നവംബർ  1, ഭരണഭാഷ വാരാഘോഷം   2019 നവംബർ  1 മുതൽ  7 വരെ" എന്നെഴുതി ബാനർ പ്രദർശിപ്പിച്ചു.

 

ഔദ്യോഗിക ഭാഷ സംബന്ധിച്ച് ഭരണരംഗത്ത് ഉപയോഗിക്കുന്ന 5 ഇംഗ്ലീഷ് പദങ്ങളുടെയും, കൃഷിയുമായി ബന്ധപ്പെട്ട  5 ഇംഗ്ലീഷ് പദങ്ങളുടെയും പദാനുപദ തർജ്ജമ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചു. 07-11-2019 -ന് ഉച്ചക്ക്  3 മണിക്ക് ഭാഷാ പോഷണത്തെയും, ഭരണഭാഷ മാറ്റത്തേയും കുറിച്ച് ഭാഷാ പണ്ഡിതനും അദ്ധ്യാപകനുമായ ഡോ. സി.പി. ചിത്രഭാനു അവർകളുടെ പ്രഭാഷണവും സംഘടിപ്പിച്ചു.

ബാനർ
Institution: 
Regional Agricultural Research Station, Pattambi

Translations

English Arabic French German Hindi Italian Russian Spanish

Address

Regional Agricultural Research Station
Kerala Agricultural University
Pattambi
Melepattambi P.O
Palakkad Kerala 679306
:+91-466-2212228
:+91-466-2212275