കർഷകദിനം - ചിങ്ങം 1 (17-08-2022) - ആർ എ ആർ എസ് പട്ടാമ്പി
പട്ടാമ്പി, പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ പുതുവര്‍ഷ ദിനമായ ചിങ്ങം 1 ന് കര്‍ഷക ദിനാഘോഷം നടത്തി. വിത്തുല്‍പാദനത്തിനായി പച്ചക്കറിത്തൈകള്‍ നട്ടുകൊണ്ട് അസോസിയേറ്റ് ഡയറക്ടര്‍ ഓഫ് റിസര്‍ച്ച് (ഇന്‍ ചാര്‍ജ്ജ്), ഡോ. പി രാജി പരിപാടി ഉദ്ഘാടനം ചെയ്തു.
പരിപാടിയുടെ ഭാഗമായി കര്‍ഷകര്‍ക്ക് ഫലവൃക്ഷത്തൈകള്‍ വിതരണം ചെയ്തു. കര്‍ഷകര്‍, പട്ടാമ്പി, പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞര്‍, ജീവനക്കാര്‍, തൊഴിലാളികള്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഗ്രികള്‍ച്ചറല്‍ ടെക്‍നെളജിയിലെ വിദ്യാര്‍ത്ഥികള്‍ തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തു.



