• Black/White
  • White/Black
  • Yellow/Blue
  • Standard

Current Style: Standard

-A A +A

Status message

The page style have been saved as Standard.

സംരഭകത്വ പരിശീലന പരിപാടി (അഗ്രി ക്ലിനിക്ക് ആന്റ് അഗ്രി ബിസിനസ്സ് സെന്റർ പദ്ധതി - AC & ABC)- നം. RARSCZ/2236/2025-C1 - തീയതി: 18-06-2025 - RARS Pattambi

Sat, 21/06/2025 - 3:28pm -- RARS Pattambi
Announcement Issued by
Regional Agricultural Research Station, Pattambi
Notification Reference No
നം. RARSCZ/2236/2025-C1, തീയതി: 18-06-2025
Date of Notification
ബുധന്‍, June 18, 2025
Content

സംരഭകത്വ പരിശീലന പരിപാടി

അഗ്രി ക്ലിനിക്ക് ആന്റ് അഗ്രി ബിസിനസ്സ് സെന്റർ പദ്ധതിയുടെ ഭാഗമായി പട്ടാമ്പി പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദത്തിൽ സംരഭകത്വവും സ്വയംതൊഴിൽ അവസരങ്ങളും എന്ന വിഷയത്തില്‍ 45 ദിവസത്തെ പരിശീലന പരിപാടി നടത്തുന്നു. 21 വയസ്സിനും 60 വയസ്സിനും ഇടയില്‍ പ്രായമുള്ള താഴെ പറയുന്നതിൽ ഏതെങ്കിലും യോഗ്യത ഉള്ളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്.

 

  • സംസ്ഥാന കാര്‍ഷിക സര്‍വ്വകലാശാലയിൽ നിന്നോ കേന്ദ്ര കാര്‍ഷിക സര്‍വ്വകലാശാലയിൽ നിന്നോ ഭാരത സര്‍ക്കാരിന്റെ കൃഷി, കാര്‍ഷിക ക്ഷേമ, സഹകരണ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള സ്ഥാപനങ്ങളില്‍ നിന്നോ കൃഷി ശാസ്ത്രത്തിൽ ബിരുദം അല്ലെങ്കില്‍ ബിരുദാനന്തര ബിരുദം.
  • പരിസ്ഥിതി ശാസ്ത്രം, ബോട്ടണി, സുവോളജി, കെമിസ്ട്രി എന്നിവയില്‍ ഏതെങ്കിലും വിഷയത്തില്‍ ഇന്ത്യൻ കാര്‍ഷിക ഗവേഷണ കൗണ്‍സിൽ/യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്‍ എന്നിവയുടെ അംഗീകാരമുള്ള ബിരുദം.
  • കൃഷി ശാസ്ത്രത്തിലോ അനുബന്ധ വിഷയങ്ങളിലോ ഡിപ്ലോമ അല്ലെങ്കില്‍ പിജി ഡിപ്ലോമ
  • പഠന വിഷയത്തിന്റെ 60%-ത്തിലധികം കൃഷി ശാസ്ത്രമായിട്ടുള്ളതും യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷന്‍ അംഗീകരിച്ചിട്ടുള്ളതുമായ ബിരുദം.

കോഴ്സ് സംബന്ധിച്ച വിശദ വിവരങ്ങള്‍ക്ക് https://rarsptb.kau.in എന്ന വെബ്സൈറ്റോ, http://acabcmisgov.in എന്ന വെബ്സൈറ്റോ പരിശോധിക്കുകയോ, പട്ടാമ്പി പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രം, ഓഫീസില്‍ നേരിട്ട് സമീപിക്കുകയോ ചെയ്യാവുന്നതാണ്. നിശ്ചിത മാതൃകയിലുളള അപേക്ഷ ആവശ്യമായ രേഖകള്‍ സഹിതം അസോസിയേറ്റ് ഡയറക്ടർ ഓഫ് റിസ ര്‍ച്ച്, പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രം, മേലെ പട്ടാമ്പി പി.ഒ., പാലക്കാട് ജില്ല, 679 306, എന്ന വിലാസത്തില്‍ അയച്ചുതരേണ്ടതാണ്. ഈ സ്കീമിനെകുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ക്കും പരിശീലനത്തിന് രജിസ്റ്റര്‍ ചെയ്യാനുമായി 9446239318 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

 

വിശദ വിവരങ്ങൾക്ക് ഇതോടുകൂടെയുള്ള നോട്ടീസ് /അനുബന്ധ രേഖകൾ കാണുക.

Documents